03:23am 23 May 2026
NEWS
ഡിംസ് മീഡിയ കോളേജിൽ ഡിവാരിയോസ് ഫെസ്റ്റ്
05/12/2025  04:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് മീഡിയ കോളേജിൽ ഡിവാരിയോസ് ഫെസ്റ്റ്

 

ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ ഡിസംബർ 6 ശനിയാഴ്ച ഡിവാരിയോസ് ഫെസ്റ്റ് നടക്കും. സാന്റ മോണിക്കയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കപ്പെടുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന ഇൻ്റർ സ്കൂൾ ഫെസ്റ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ചലച്ചിത്ര താരം കൈലാഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ മത്സരങ്ങൾ നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ ചാലക്കുടി  MLA സനീഷ്കുമാർ ജോസഫ് സമ്മാനദാനം നിർവഹിക്കും. ചലച്ചിത്ര പിന്നണി ഗായിക യമുന മാത്യു, RLV സുന്ദരൻ, ആകാശവാണി ആർട്ടിസ്റ്റ് ബിനു ചാക്കോ, ഡാൻസർ സൗമ്യ റിൻ്റോ എന്നിവർ പങ്കെടുക്കും. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി, പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി, സ്റ്റാഫ് കോർഡിനേറ്റർമായ ജിജോ ജോസഫ്, സിമി പി.എസ്, സ്റ്റുഡൻ്റ്സ് കൺവീനർ ആൽബിൻ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img